സര്‍വീസ് റോഡില്‍ നിന്നും വെള്ളം കുത്തിയൊലിക്കുന്നു; പൊസോട്ട് 15 വീടുകളും ഹൊസങ്കടിയില്‍ 8 കടകളും വെള്ളത്തില്‍
ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്താതിരുന്നതാണ് കാരണമെന്ന് പരിസരവാസികള്‍;
By : Online correspondent
Update: 2025-05-26 07:47 GMT
മഞ്ചേശ്വരം: കനത്ത മഴ മൂലം സര്‍വീസ് റോഡില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിക്കുന്നു. ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമേര്‍പ്പെടുത്താതിരുന്നതാണ് ഇതിന് കാരണമെന്നാണ് പരിസരവാസികള്‍ പറയുന്നത്.
പൊസോട്ട് 15 വീടുകളും ഹൊസങ്കടിയില്‍ എട്ട് കടകളും വെള്ളത്തിലായി. വാഹനഗതാഗതവും തടസപ്പെടുകയാണ്.