ബായാറില്‍ സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു;
By : Online correspondent
Update: 2025-09-17 05:57 GMT
ബായാര്‍: ബായാറില്‍ സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മൊയിനുദ്ധീന്‍(17), സാദിഖ്(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 7:30 മണിയോടെ ബായാര്‍ പെട്രോള്‍ പമ്പിന്റെ സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബായാറിലെ ഒരു സ്വകാര്യ സ്‌കൂളിലെ ബസും വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
അപകടത്തില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ മുന്‍ഭാഗം തകരുകയും ഒരുഭാഗം അടര്‍ന്നുവീഴുകയും ചെയ്തു. സ്‌കൂള്‍ ബസിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ല.