ആദ്യ തുക നല്‍കി വാങ്ങിയ കാര്‍ മറ്റൊരാള്‍ക്ക് പണയം വെച്ചു; ഒരാള്‍ അറസ്റ്റില്‍
ഉളിയത്തടുക്കയിലെ അസ്ഫാഖിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-09-17 04:14 GMT
മഞ്ചേശ്വരം: ആദ്യ തുക നല്‍കി വാങ്ങിയ കാര്‍ മറ്റൊരാള്‍ക്ക് പണയം വെച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റുചെയ്തു. നാലുപേരെ തിരയുന്നു. ഉളിയത്തടുക്കയിലെ അസ്ഫാഖി(39)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് മഞ്ചേശ്വരത്തെ മജീദില്‍ നിന്നാണ് ഇന്നോവ ക്രേറ്റ കാര്‍ അസ്ഫാഖും മറ്റു നാലുപേരും ചേര്‍ന്ന് വിലക്ക് വാങ്ങിയത്.
കാര്‍ വാങ്ങുമ്പോള്‍ ആദ്യം ചെറിയ തുക നല്‍കിയിരുന്നു. ബാക്കിയുള്ള പണത്തിനായി മജീദ് അസ്ഫാഖിനെ പല പ്രാവശ്യം ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറുന്നതായി മനസിലായതോടെയാണ് മജീദ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ആന്ധ്രയിലുള്ളതായി വ്യക്തമായി. കാര്‍ കണ്ടെത്തി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.