മഞ്ചേശ്വരത്ത് 23കാരിയെയും 19കാരിയെയും കാണാനില്ലെന്ന് പരാതി
മഞ്ചേശ്വരം ഹൊസബെട്ടുവിലെ ശ്വേതയെയും കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥയിലെ സാജിതയെയുമാണ് കാണതായത്;
By : Online correspondent
Update: 2025-09-11 04:35 GMT
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 23കാരിയെയും 19 കാരിയെയും കാണാതായ സംഭവത്തില്‍ ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. മഞ്ചേശ്വരം ഹൊസബെട്ടു കെ.എസ് വീട്ടിലെ ശ്വേത(23)യെയും കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥയിലെ സാജിത(19)യെയുമാണ് കാണതായത്. ബുധനാഴ്ച രാവിലെ ഇരുവരും വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും സുഹൃതത്ുക്കളഉടെ വീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് രണ്ട് പേരുടെയും ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.