കുഞ്ചത്തൂരില്‍ ലോറിയുടെ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് നയാബസാര്‍ സ്വദേശി മരിച്ചു
നയാ ബസാര്‍ ഐല മൈതാനത്തിന് സമീപത്തെ ഉമേശ്- സരജു ദമ്പതികളുടെ മകന്‍ കല്‍പേഷ് ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-06 07:37 GMT
കുഞ്ചത്തൂര്‍: ലോറിയുടെ പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് നയാബസാര്‍ സ്വദേശി മരിച്ചു. നയാ ബസാര്‍ ഐല മൈതാനത്തിന് സമീപത്തെ ഉമേശ്- സരജു ദമ്പതികളുടെ മകന്‍ കല്‍പേഷ്(38) ആണ് മരിച്ചത്. സ്വാതിയാണ് ഭാര്യ. മക്കളില്ല. ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.