മൃഗങ്ങളെ വേട്ടയാടാന്‍ തോക്കും തിരകളുമായെത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

ചെങ്കളയിലെ നിഥിന്‍ രാജ്, രതീഷ്, കൊമ്പനടുക്കം ചെന്നാടുവിലെ പ്രവിത്ത് എന്നിവരാണ് അറസ്റ്റിലായത്;

Update: 2025-08-18 04:51 GMT

ഹൊസങ്കടി: മൃഗങ്ങളെ വേട്ടയാടാന്‍ നാടന്‍ തോക്കും അഞ്ച് തിരകളുമായെത്തിയ മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോല്‍ ചെങ്കളയിലെ നിഥിന്‍ രാജ് (25), രതീഷ് (26), കൊമ്പനടുക്കം ചെന്നാടുവിലെ പ്രവിത്ത് (26) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

വോര്‍ക്കാടി മജര്‍പ്പളത്ത് വന്യ മൃഗങ്ങളെ വേട്ടയാടാന്‍ വേണ്ടി തോക്കും തിരകളും കൈവശം വെച്ച കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് ഹൊസെബെട്ടു കൊടെയില്‍ വച്ചാണ് സംഘം പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Similar News