കോട്ടക്കല്‍ ആര്യവൈദ്യശാല ഉടമ കുഴഞ്ഞുവീണ് മരിച്ചു

മിയാപ്പദവ് ചകുര്‍ പാത തൊട്ടതോടിയിലെ ശേഷപ്പവൈദ്യര്‍ ആണ് മരിച്ചത്;

Update: 2025-10-11 05:19 GMT

ഹൊസങ്കടി: ഹൊസങ്കടി കോട്ടക്കല്‍ ആര്യവൈദ്യശാല ഉടമ കുഴഞ്ഞു വീണു മരിച്ചു. മിയാപ്പദവ് ചകുര്‍ പാത തൊട്ടതോടിയിലെ ശേഷപ്പവൈദ്യര്‍(74)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ഹൊസങ്കടിയിലെ വൈദ്യ ശാലയില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ചിലര്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസങ്കടിയിലെ വ്യാപാരികള്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഭാര്യ: വിജയലക്ഷ്മി. മക്കളില്ല.

Similar News