വോര്‍ക്കാടി പാത്തൂരില്‍ ഇടിമിന്നലേറ്റ് കര്‍ണ്ണാടക സ്വദേശി മരിച്ചു

പാത്തൂര്‍ സി.എം. നഗറിലെ അബ്ദുല്‍ റഹിമാന്റെ മകന്‍ മുഹമ്മദ് നിയാപ്പു ആണ് മരിച്ചത്;

Update: 2025-10-15 04:48 GMT

മഞ്ചേശ്വരം: മഞ്ചേശ്വരം വോര്‍ക്കാടി പാത്തൂരില്‍ ഇടിമിന്നലേറ്റ് കര്‍ണ്ണാടക സ്വദേശി മരിച്ചു. കര്‍ണ്ണാടക പാത്തൂര്‍ സി.എം. നഗറിലെ അബ്ദുല്‍ റഹിമാന്റെ മകന്‍ മുഹമ്മദ് നിയാപ്പു(28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാത്തൂരിലെ ജനസഞ്ചാരം കുറവുള്ള ഉള്‍പ്രദേശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന നിയാപ്പുവിന് ഇടിമിന്നലേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നിയാപ്പുവിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം കര്‍ണ്ണാടക വിട്ട്ള പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ നിയാപ്പുവിന്റെ മൃതദേഹം കര്‍ണ്ണാടക പൊലീസ് ഏറ്റുവാങ്ങി.

Similar News