പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു

മഞ്ചേശ്വരം ഉദ്യാവറിലെ അബ്ദുല്‍ ജബ്ബാര്‍ ആണ് മരിച്ചത്;

Update: 2025-10-13 04:38 GMT

മഞ്ചേശ്വരം : പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. മഞ്ചേശ്വരം ഉദ്യാവറിലെ അബ്ദുല്‍ ജബ്ബാര്‍(50) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് പനി പിടിപെട്ടതിനെ തുടര്‍ന്ന് സമീപത്തെ ഒരു ക്ലിനിക്കിലെത്തി ജബ്ബാര്‍ ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ ദിവസം പനി കൂടി വരുകയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ ചികിത്സ നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: നസീമ. മക്കള്‍: ഇമ്പ, ഫഹദ്, ഫായിസ്, ഇല്യാസ്, ഇര്‍ഫാന്‍.

Similar News