മഞ്ചേശ്വരത്തെ ആശ്രമത്തില്‍ നിന്നും കാണാതായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

സോണാലി എന്ന ശാന്തിയെ ആണ് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാണാതായത്.;

Update: 2025-06-02 05:08 GMT

മഞ്ചേശ്വരം: ആശ്രമത്തില്‍ നിന്നും കാണാതായ അന്തേവാസിയായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സോണാലി എന്ന ശാന്തി(37)യെ ആണ് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാണാതായത്. ഹിന്ദി മാത്രം സംസാരിക്കും.

കാണാതാകുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള നൈറ്റിയും നീല നിറത്തിലുള്ള ഷാളുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ 9497947263, 99 46022468 എന്നീ മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

Similar News