വിദ്യാര്‍ത്ഥിനിയുടെ പിറകെ നടന്ന് ശല്യം ചെയ്തു; യുവാവിനെതിരെ പോക്സോ കേസ്
പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.;
By : Online correspondent
Update: 2025-05-24 05:15 GMT
മഞ്ചേശ്വരം: വിദ്യാര്‍ത്ഥിനിയെ പിറകെ നടന്ന് ശല്യം ചെയ്ത യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 കാരിയുടെ പരാതിയിലാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കോളേജിലേക്ക് നടന്നു പോകുമ്പോഴും ബസില്‍ യാത്ര ചെയ്യുമ്പോഴും പിറകില്‍ വന്ന് നിരന്തരമായി ശല്യ ചെയ്യുന്നുവെന്നാണ് പരാതി. യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.