കെ.എസ്.ആര്‍.ടി.സി. ബസില്‍ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Update: 2025-12-18 07:54 GMT

മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ കഞ്ചാവ് കടത്തിയ യുവാവിനെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടി. മംഗലാപുരം ഭാഗത്തു നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍. 15 എ 1678 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍നിന്നാണ് 30 ഗ്രാം കഞ്ചാവുമായി ഉത്തര്‍പ്രദേശ് മൊറാദാബാദ് പാര്‍ക്ക്ബറ മഹ്ലാക്പൂര്‍ മാഫി സ്വദേശി നാജീറിനെ (35) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. സന്തോഷ് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ സിവില്‍ ഓഫീസര്‍മാരായ രതീഷ് ഒ.പി, പ്രശാന്ത് കുമാര്‍ എ.വി, പ്രിവന്റീവ് ഓഫീസര്‍ നൗഷാദ് കെ, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ കെ.എ എന്നിവരും ഉണ്ടായിരുന്നു. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാനായി ചെറിയ പാക്കുകളാക്കി പോക്കറ്റിലിട്ട് കൊണ്ടുവരികയായിരുന്നു കഞ്ചാവ്.

Similar News