ഷിറിയയില്‍ സി.പി.എം-യു.ഡി.എഫ് സംഘര്‍ഷം; കാര്‍ തകര്‍ത്തു

Update: 2025-12-18 07:49 GMT

ഇടിച്ചുതകര്‍ത്ത കാര്‍

ബന്തിയോട്: ഷിറിയയില്‍ സി.പി.എം-യു.ഡി.എഫ് സംഘര്‍ഷം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഇടിച്ചു തകര്‍ക്കുകയുമുണ്ടായി. യു.ഡി.എഫ് പ്രവര്‍ത്തകരായ സിദ്ദീഖ് അജ്മാന്‍, അഷ്‌റഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇക്ബാല്‍ എന്നിവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ യു.ഡി.എഫ് പ്രവര്‍ത്തകരായ സിദ്ദീഖ് അജ്മാനും മറ്റു രണ്ടുപേരും ഷിറിയ പള്ളിക്ക് സമീപം കാറില്‍ ഇരിക്കുമ്പോള്‍ യാതൊരു കാരണവുമില്ലാതെ ഇക്ബാലും മറ്റുള്ളവരും വന്ന കാര്‍ സിദ്ദീഖിന്റെ നിര്‍ത്തിയിട്ട കാറിന് തലങ്ങും വിലങ്ങും ഇടിക്കുകയും പിന്നീട് ഇവര്‍ തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. അതിനിടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം. പ്രവര്‍ത്തകര്‍ പറയുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.


Similar News