അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകൊണ്ടുവന്ന് ഇറച്ചിയാക്കി വില്‍പ്പന
അറവുശാലയില്‍ പൊലീസ് പരിശോധന, വാഹനങ്ങള്‍ പിടിച്ചു;
മഞ്ചേശ്വരം: അലഞ്ഞുതിരിയുന്ന കന്നുകാലികളെ കടത്തിക്കൊണ്ടുവന്ന് ഇറച്ചിയാക്കിയതിന് ശേഷം വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് അറവുശാലയില്‍ പൊലീസ് പരിശോധന. പൊലീസിനെ കണ്ടയുടനെ ജീവനക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സൈലോ ജീപ്പും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അറവുശാലയിലാണ് പൊലീസ് പരിശോധന നടത്തിയത്. അലഞ്ഞുതിരിയുന്ന കന്നുകാലിയെ സൈലോ ജീപ്പില്‍ കടത്തിക്കൊണ്ടുവന്ന് അറവുശാലയില്‍ വെച്ച് ഇറച്ചിയാക്കിയതിന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ പൊലീസ് അറവുശാലയിലെത്തിയത്. പൊലീസിനെ കണ്ടയുടനെ അറവുശാലയിലുണ്ടായിരുന്ന ജീവനക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട ജീവനക്കാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.