നിയന്ത്രണം വിട്ട ലോറി വളഞ്ഞും പുളഞ്ഞും വന്ന് ഡിവൈഡറിലിടിച്ച് നിന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ചാറ്റല്‍ മഴയില്‍ മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ടത്;

Update: 2025-08-13 04:00 GMT

മഞ്ചേശ്വരം: നിയന്ത്രണം വിട്ട ലോറി വളഞ്ഞും പുളഞ്ഞും വന്ന് ഡിവൈഡറിലിടിച്ച് നിന്നു. എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ യാത്രക്കാര്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ചാറ്റല്‍ മഴയില്‍ മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ടത്.

എതിര്‍ ദിശയില്‍നിന്നും വന്ന കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ലോറിയിലുണ്ടായിരുന്നവര്‍ക്കും പരിക്കൊന്നും സംഭവിച്ചില്ല. വാഹനത്തിനും തകരാര്‍ സംഭവിച്ചിട്ടില്ല.

Similar News