ബസില്‍ കൊണ്ടുവരികയായിരുന്ന 10 കിലോ പാന്‍മസാല പാക്കറ്റുകളുമായി ഒഡീഷ സ്വദേശി പിടിയില്‍

പിടി വീഴുന്നത് മഞ്ചേശ്വരം എക് സൈസ് ചെക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ;

Update: 2025-04-28 10:27 GMT

മഞ്ചേശ്വരം: കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവരികയായിരുന്ന 10 കിലോ പാന്‍മസാല പാക്കറ്റുകളുമായി ഒഡീഷ സ്വദേശി പിടിയില്‍. തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരം എക് സൈസ് ചെക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും പാന്‍മസാല പാക്കറ്റുകള്‍ കണ്ടെത്തുന്നത്.

സംഭവത്തില്‍ ഒഡീഷ സ്വദേശി റോമാകാന്തിനെ എക് സൈസ് കസ്റ്റഡിയില്‍ എടുക്കുകയും ഇയാളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു.

എക് സൈസ് ഇന്‍സ്‌പെക്ടര്‍ സുനീഷ് മോന്‍, പ്രിവന്റീവ് ഓഫീസര്‍ എം.വി.ജിജിന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന്‍, ബാബുരാജ്, സിവില്‍ എക് സൈസ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Similar News