പ്രായപൂര്‍ത്തിയാകാത്ത മകളെ മര്‍ദ്ദിച്ചു; പിതാവിനെതിരെ ജാമ്യമില്ലാകേസ്

പരാതി നല്‍കിയത് പെണ്‍കുട്ടിയുടെ മാതാവ്‌;

Update: 2025-04-22 05:20 GMT

മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത മകളെ മര്‍ദ്ദിച്ചതിന് പിതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് കേസ്.

പെണ്‍കുട്ടിയെ പിതാവ് ഇടക്കിടെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് മാതാവ് പറയുന്നു. കഴിഞ്ഞ ദിവസം വീണ്ടും മര്‍ദ്ദിച്ചതോടെയാണ് മാതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തിങ്കളാഴ്ചയാണ് പരാതി നല്‍കിയത്.

Similar News