പത്തൊമ്പതുകാരനായ ബിഹാര്‍ സ്വദേശി ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍

കടമ്പാറിലെ ഒരു കമ്പനിയിലെ ജോലിക്കാരനായ സുരാജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌;

Update: 2025-07-29 04:54 GMT

ഹൊസങ്കടി: പത്തൊമ്പതുകാരനായ ബിഹാര്‍ സ്വദേശിയെ കടമ്പാറിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ സുരാജ് കുമാറിനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടമ്പാറിലെ ഒരു കമ്പനിയിലെ ജോലിക്കാരനാണ് സുരാജ് കുമാര്‍.

കമ്പനിയുടെ സമീപത്തെ ക്വാര്‍ട്ടേഴ്സിലെ ഫാനില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സുരാജ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

Similar News