വില്‍പ്പനക്ക് കൊണ്ടുവന്ന 8 ഗ്രാം കഞ്ചാവുമായി ബണ്ട്വാള്‍ സ്വദേശി മഞ്ചേശ്വരത്ത് പിടിയില്‍

ബണ്ട്വാള്‍ കരോപ്പാടിയിലെ എം മുഹമ്മദ് സജാഫിനെയാണ് അറസ്റ്റ് ചെയ്തത്;

Update: 2025-07-23 05:08 GMT

മഞ്ചേശ്വരം: വില്‍പ്പനക്ക് കൊണ്ടുവന്ന എട്ടു ഗ്രാം കഞ്ചാവുമായി ബണ്ട്വാള്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ കരോപ്പാടിയിലെ എം മുഹമ്മദ് സജാഫി(28)നെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി കുഞ്ചത്തൂരില്‍ വില്‍പ്പനക്ക് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സജാഫിനെ തടഞ്ഞു നിര്‍ത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ സ്ഥിരം കഞ്ചാവ് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Similar News