ജോലിക്കിടെ വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് കല്ലുകെട്ട് മേസ്ത്രിക്ക് ദാരുണാന്ത്യം
ജോട് ക്കല്ലിലെ കൃഷ്ണ -മോഹിനി ദമ്പതികളുടെ മകന്‍ ശശിധരന്‍ ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-12 04:40 GMT
ബന്തിയോട്: ജോലിക്കിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് വീണ് കല്ലുകെട്ട് മേസ്ത്രിക്ക് ദാരുണാന്ത്യം. ജോട് ക്കല്ലിലെ കൃഷ്ണ -മോഹിനി ദമ്പതികളുടെ മകന്‍ ശശിധരന്‍ (32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ചിന്നമുഗറില്‍ ഒരു വീടിന്റെ ഒന്നാംനിലയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശശിധരന്‍ കാല്‍ വഴുതി താഴേക്ക് വീണത്.
ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സുജ. ഒരു കുട്ടിയുണ്ട്.