മഞ്ചേശ്വരത്ത് വീട്ടില്‍ സൂക്ഷിച്ച 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന ഇസ്മായില്‍ ആണ് അറസ്റ്റിലായത്;

Update: 2025-05-13 04:31 GMT

മഞ്ചേശ്വരം: വീട്ടില്‍ സൂക്ഷിച്ച 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കര്‍ണ്ണാടക സ്വദേശിയെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗളൂരു കെ.സി. റോഡ് പിലിക്കൂര്‍ സ്വദേശിയും ഇപ്പോള്‍ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഇസ്മായിലി(38)നെയാണ് കാസര്‍കോട് എക് സൈസ് എന്‍ഫോഴ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം പുലര്‍ചെ ഒന്നര മണിക്ക് വീടിന് പുറത്ത് സൂക്ഷിച്ച മെത്താം ഫിറ്റമിന്‍ മയക്കുമരുന്ന് ഒരാള്‍ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് എക് സൈസ് സംഘം പ്രതിയെ വളഞ്ഞു വെച്ച് പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി.സുരേഷ്, പ്രിവിന്റീവ് ഓഫീസര്‍ കെ. ആര്‍ പ്രജിത്ത്, എക് സൈസ് ഓഫീസര്‍ വി.വി. ഷിജിത്ത്, ബന്തടുക്ക എക് സൈസ് റേഞ്ചിലെ സിവില്‍ എക് സൈസ് ഓഫീസര്‍മാരായ കെ ഗണേശന്‍, കെ.പി. ജേബി, എക് സൈസ് കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫിസര്‍മാരായ എ.ബി. അബ്ദുല്ല, എം.വി. ജിജിന്‍, സിവില്‍ എക് സൈസ് ഓഫീസര്‍ സുബിന്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Similar News