മഞ്ചേശ്വരത്ത് ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് യുവാവ് അതീവ ഗുരുതരാവസ്ഥയില്‍
നേത്രാവതി എക്സ് പ്രസിലെ യാത്രക്കാരനായിരുന്ന നിധിന്‍ ആണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്;
By : Online correspondent
Update: 2025-04-19 05:44 GMT
മഞ്ചേശ്വരം: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ഗുരുതരം. പുല്ലൂര്‍ സ്വദേശി നിധി(22)നാണ് പരിക്കേറ്റത്. നിധിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നേത്രാവതി എക്സ് പ്രസിലെ യാത്രക്കാരനായിരുന്ന നിധിന്‍ മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെത്തിയപ്പോഴാണ് തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണത്.
സംഭവം പ്രദേശവാസികള്‍ കാണാനിടയാവുകയും ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയുമായിരുന്നു. നിധിന്റെ തലക്ക് ഗുരുതരമായി പരിക്കുണ്ട്. വാതില്‍പ്പടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ തെന്നിവീണതാകാമെന്നാണ് സംശയിക്കുന്നത്.