മിയാപ്പദവില്‍ വീടിന് സമീപത്തേക്ക് കുന്നിടിഞ്ഞ് വീണു; കര്‍ഷകന്റെ കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു
വീടിന്റെ ചുറ്റുമതിലും തോട്ടത്തിലെ കിണറിന് സമീപത്തെ മോട്ടോര്‍ പമ്പും തകര്‍ന്നു;
By : Online correspondent
Update: 2025-06-19 05:41 GMT
മീയാപ്പദവ്: വീടിന് സമീപത്തേക്ക് കുന്നിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കര്‍ഷകന്റെ കുടുംബത്തെ മാറ്റി താമസിപ്പിച്ചു. മിയാപ്പദവ് വിദ്യാവര്‍ദ്ധക സ്‌കൂളിന് സമീപത്ത് താമസിക്കുന്ന കര്‍ഷകന്‍ ബാബുവിന്റെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് കുന്നിടിഞ്ഞ് വീണത്.
ഭാഗ്യത്തിന് വീടിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. വീടിന്റെ ചുറ്റുമതിലും തോട്ടത്തിലെ കിണറിന് സമീപത്തെ മോട്ടോര്‍ പമ്പും തകര്‍ന്നു. റബ്ബര്‍ മരങ്ങള്‍, കവുങ്ങ്, തെങ്ങ് എന്നിവ നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് ബാബുവിന്റെ കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.