ഡ്രൈവിംഗിനിടെ ഫോണ്‍വിളി; ചോദ്യം ചെയ്ത പൊലീസുകാരെ അസഭ്യം പറഞ്ഞു; പിന്നാലെ കേസ്
ആര്‍.സി. ഉടമയെ അന്വേഷിച്ച് വരുന്നതായി ഉദ്യോഗസ്ഥര്‍;
By : Online correspondent
Update: 2025-05-22 04:15 GMT
ഉപ്പള: കാറോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെ ചോദ്യം ചെയ്ത പൊലീസുകാരെ അസഭ്യം പറഞ്ഞ ശേഷം രക്ഷപ്പെട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഉപ്പളയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മഞ്ചേശ്വരം സ്റ്റേഷനിലെ പൊലീസുകാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് കാര്‍ ഓടിച്ച് വന്ന ഡ്രൈവറോട് മേല്‍വിലാസം ആവശ്യപ്പെട്ടു.
ഇതോടെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കാര്‍ അമിത വേഗതയില്‍ ഓടിച്ച് പോകുകയുമായിരുന്നു. ആര്‍.സി. ഉടമയെ അന്വേഷിച്ച് വരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറോടിച്ച ആള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.