കടമ്പാറിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ചു : ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : Online Desk
Update: 2025-10-06 14:05 GMT
മഞ്ചേശ്വരം : കടമ്പാറിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കടബാധ്യതയാണ് അത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇരുവർക്കും ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. കുഞ്ഞിനെ അയൽവാസിയെ ഏൽപ്പിച്ചാണ് വിഷം കഴിച്ചത്. സംശയം തോന്നിയ അയൽവാസികൾ മഞ്ചേശ്വരം പൊലിസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചത്.