മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; വില്‍പ്പനക്കായി സൂക്ഷിച്ച 33.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി
ഉപ്പള സോങ്കാല്‍ സ്വദേശി അശോക എ ആണ് പിടിയിലായത്.;
മഞ്ചേശ്വരം: സ്ഥലത്ത് വന്‍ കഞ്ചാവ് വേട്ട. വില്‍പ്പനക്കായി സൂക്ഷിച്ച 33.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 33.05 കിലോ ഗ്രാം കഞ്ചാവാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
ഉപ്പള സോങ്കാല്‍ സ്വദേശി അശോക എ(45) ആണ് പിടിയിലായത്. ജില്ലയിലെ കഞ്ചാവ് വിതരണക്കാരില്‍ പ്രധാന കണ്ണിയാണ് പിടിയിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ബെഡ് റൂമില്‍ കട്ടിലിനടിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി സുനില്‍ കുമാര്‍ സി.കെ യുടെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ ഉമേഷ് കെ ആര്‍, പ്രൊബേഷനറി എസ്.ഐ അജയ് എസ് മേനോന്‍, എ.എസ്.ഐ അതുല്‍ റാം, രാജേഷ്, വനിത സിപിഒ ദര്‍ശന, ഡാന്‍സാഫ് ടീം അംഗങ്ങളായ സിപിഒ ഷജീഷ്, ഹരിപ്രസാദ്, ഡ്രൈവര്‍ സിപിഒ പ്രശോബ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് ഉള്‍പ്പെടെ പ്രതിയെ പിടികൂടിയത്.