മുട്ടം ബേരിക്കയിലും ജനപ്രിയയിലും വീടുകളില്‍ വെള്ളം കയറി; പത്തോളം കുടുംബങ്ങളെ ഫയര്‍ഫോഴ് സ് രക്ഷപ്പെടുത്തി
ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു;
ബന്തിയോട്: മുട്ടം ബേരിക്കയിലും ജനപ്രിയയിലും വീടുകളില്‍ മഴ വെള്ളം കയറി. വീട്ടില്‍ കുടുങ്ങിയ പത്തോളം കുടുംബങ്ങളെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ് സ് സംഘവും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബേരിക്കയിലും ജനപ്രിയയിലും വെള്ളിയാഴ്ച രാത്രിയോടെയാണ് മഴ വെള്ളം കയറിയത്.
ഇതേ തുടര്‍ന്ന് കുടുംബങ്ങള്‍ വീട്ടിനകത്ത് കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ് സ് സംഘവും നാട്ടുകാരും ചേര്‍ന്ന് തോണിയിലും മറ്റുമായി രക്ഷപ്പെടുത്തിയതിന് ശേഷം ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.