വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

മിയാപ്പദവ് അടുക്കത്ത് ഗുരിയിലെ ഐറിന്‍ ഡിസൂസ ആണ് മരിച്ചത്;

Update: 2025-09-06 04:12 GMT

ഹൊസങ്കടി: വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മിയാപ്പദവ് അടുക്കത്ത് ഗുരിയിലെ ഐറിന്‍ ഡിസൂസ (60 )ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ നോക്കുമ്പോള്‍ ഐറിനെ വീട്ടില്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കാണുന്നത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കള്‍: ജോയ്, ജോസ്നി.

Similar News