ബംബ്രാണ വയലില്‍ വീടുകളിലേക്ക് വെള്ളം കയറി; പതിനഞ്ചില്‍ പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
നാട്ടുകാര്‍ മുന്നിട്ടിറങ്ങി തോണിയും മറ്റും ഉപയോഗിച്ചാണ് വീട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്;
കുമ്പള: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ ബംബ്രാണ വയലില്‍ വീടുകളിലേക്ക് വെള്ളം കയറി. ഇതേതുടര്‍ന്ന് 15ല്‍ അധികം കുടുംബങ്ങളെ മാറ്റി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചു. യൂസഫ്, അഷറഫ്, സുഹ് റ, മുഹമ്മദ്, മൊയ്തീന്‍, മുനാസ്, അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ അടക്കം 15 വീട്ടുകാരെയാണ് മാറ്റി താമസിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് വീടുകളിലേക്ക് വെള്ളം കയറിയത്. ഇതോടെ നാട്ടുകാര്‍ മുന്നിട്ടിറങ്ങി തോണിയും മറ്റും ഉപയോഗിച്ചാണ് വീട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളിലും മറ്റുമായി പാര്‍പ്പിക്കുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.