ഓട്ടോ യാത്രക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ട മുന്‍ ഗുമസ്തന്‍ മരിച്ചു
മീഞ്ച കോരിക്കാറിലെ മഹാബല ആണ് മരിച്ചത്;
By : Online correspondent
Update: 2025-08-06 05:10 GMT
മഞ്ചേശ്വരം: ഓട്ടോ യാത്രക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ട മുന്‍ ഗുമസ്തന്‍ മരിച്ചു. മീഞ്ച കോരിക്കാറിലെ മഹാബല(74) ആണ് മരിച്ചത്. ഓട്ടോയില്‍ വീട്ടിലേക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: വസന്തി. മക്കള്‍: ചരണ്‍കുമാര്‍, കീര്‍ത്തന, ലത, അനുഷ.