ചെരുപ്പ് നന്നാക്കുന്ന ഷെഡില്‍ വയോധികന്‍ മരിച്ച നിലയില്‍
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്;
By : Online correspondent
Update: 2025-07-25 04:32 GMT
മഞ്ചേശ്വരം: ചെരുപ്പ് നന്നാക്കുന്ന ഷെഡില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് സമീപത്തെ ബാബു(75)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൊസങ്കടിയില്‍ കൂട്ടുകാരന്റെ ചെരുപ്പ് നന്നാക്കുന്ന ഷെഡില്‍ വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മംഗല്‍പ്പാടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.