കര്‍ണ്ണാടക സ്വദേശിയായ ഓട്ടോഡ്രൈവറുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കണ്ടെത്തി
കിണറിനരികില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമെന്ന സംശയത്തില്‍ നാട്ടുകാരും പൊലീസും.;
മഞ്ചേശ്വരം: കര്‍ണ്ണാടക മുല്‍ക്കി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുഞ്ചത്തൂരിലെ കിണറ്റില്‍ കണ്ടെത്തി. സമീപത്ത് ഓട്ടോ നിര്‍ത്തിയിട്ട നിലയിലും കാണപ്പെട്ടു. മുല്‍ക്കി സ്വദേശിയും മംഗളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി(39)ന്റെ മൃതദേഹമാണ് കുഞ്ചത്തൂര്‍ അടക്കം പള്ളം എന്ന സ്ഥലത്ത് കിണറ്റില്‍ കണ്ടെത്തിയത്.
ഷെരിഫിന്റെ ഓട്ടോയും കിണറിന് സമീപത്ത് നിന്നും കണ്ടെത്തി. കിണറിനരികില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഓട്ടോ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറിന് സമീപത്ത് രക്തക്കറ കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കിണറില്‍ കാണുന്നത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. കൊലപാതകമെന്ന സംശയത്തിലാണ് നാട്ടുകാരും പൊലീസും.