വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; നിരവധി കേസുകളിലെ പ്രതി റിമാണ്ടില്‍
ഇയാള്‍ക്കെതിരെ രണ്ട് വധശ്രമക്കേസുകളും രണ്ട് അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ്;
By : Online correspondent
Update: 2025-06-16 05:47 GMT
ബന്തിയോട്: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് നിരവധി കേസുകളിലെ പ്രതി റിമാണ്ടില്‍. മുട്ടം ബേരിക്കയിലെ സച്ചിനെ(33)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തത്. സച്ചിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി സച്ചിന്‍ ഒരു വീട്ടില്‍ കയറി അതിക്രമം കാണിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സച്ചിനെതിരെ രണ്ട് വധശ്രമക്കേസുകളും രണ്ട് അടിപിടി കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.