സ്‌കൂട്ടര്‍ യാത്രക്കിടെ മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അജ്ഞാതനെ പൊലീസ് തിരയുന്നു
വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് വിദ്യാര്‍ത്ഥിനിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പരാതി;
By : Online correspondent
Update: 2025-05-20 06:46 GMT
മഞ്ചേശ്വരം: സ്‌കൂട്ടര്‍ യാത്രക്കിടെ പത്ത് വയസുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അജ്ഞാതനെ പൊലീസ് തിരയുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മദ്രസ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ വീടിന് സമീപത്ത് വിടാമെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു.
തുടര്‍ന്ന് വീട്ടിനടുത്തെത്തി സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് വിദ്യാര്‍ത്ഥിനിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പരാതി. സ്‌കൂട്ടര്‍ യാത്രക്കാരനായ അജ്ഞാതനെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കി.