116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കേസിലെ മുഖ്യപ്രതിയായി മൈസൂരിലെ സിദ്ധഗൗഡയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു;

Update: 2025-10-24 06:45 GMT

മഞ്ചേശ്വരം: 116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍, മാഡ ടെമ്പിളിന് സമീപത്തെ സനോഹറിനെ(28) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ കൊടലമുഗര്‍ സുള്ള്യമെ അഞ്ചാം വാര്‍ഡിലെ 58ാം നമ്പര്‍ വീട്ടിന് സമീപത്തെ ഷെഡ്ഡില്‍ നിന്നും കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടിയിരുന്നു.

ഈ കേസിലെ രണ്ടാം പ്രതിയാണ് സനോഹര്‍. കേസിലെ മുഖ്യപ്രതിയായി മൈസൂരിലെ സിദ്ധഗൗഡയെ(35) നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

Similar News