സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 27 കാരന്‍ സല്‍ക്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
യുവാവ് നാട്ടിലെത്തിയത് 2 ദിവസം മുമ്പ്;
By : Online correspondent
Update: 2025-04-22 05:34 GMT
മഞ്ചേശ്വരം: സുഹ്യത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ യുവാവ് സല്‍ക്കാരത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേശ്വരം പത്താംമൈലിന് സമീപത്തെ പരേതനായ ഹസൈനാറിന്റെയും സാഹിറയുടെയും മകന്‍ അഹ്‌മദ് ഹസ്സന്‍ എന്ന നൗമാന്‍ (25) ആണ് മരിച്ചത്.
സുഹൃത്തിന്റെ വിവാഹത്തിന് മുന്നോടിയായി മൂഡംവയല്‍ റിസോര്‍ട്ടില്‍ നടന്ന സല്‍ക്കാര പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുകള്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പാണ് സുഹൃത്തിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി നാട്ടിലെത്തിയത്.