16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 19 കാരന്‍ അറസ്റ്റില്‍

ബായാറിലെ സുബ്ബരാജിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-07-29 04:40 GMT

മഞ്ചേശ്വരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബായാറിലെ സുബ്ബരാജിനെ(19) യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞു വെച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

പെണ്‍കുട്ടി ബഹളം വെക്കുകയും ഇതോടെ ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്യുന്നതിനിടെ കുതറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തി വരുന്നതിനിടെ ഉച്ചയോടെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Similar News