പ്രകൃതി വിരുദ്ധ പീഡനം: 17 കാരനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍
ബായാര്‍ ബായിക്കട്ടയിലെ ഖലീലിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്;
By : Online correspondent
Update: 2025-08-21 04:45 GMT
ഉപ്പള: പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച 17 കാരനെ മര്‍ദ്ദിച്ചു. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. ബായാര്‍ ബായിക്കട്ടയിലെ ഖലീലിനെ(41) യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം 17 കാരനെ തടഞ്ഞു വെക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് സമ്മതിക്കാത്തതിന് മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.