തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; സീകോം സി.സി ആന്ധ്ര പ്രദേശ് ചാമ്പ്യന്‍മാര്‍
പ്രതിഭ സി.സി കൊല്ലത്തിനെ പരാജയപ്പെടുത്തിയത് 9 വിക്കറ്റിന്;
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്രതിഭ സി.സി കൊല്ലത്തിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി സീകോം സി.സി ആന്ധ്ര പ്രദേശ് ചാമ്പ്യന്‍മാരായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സി.സി കൊല്ലത്തിന് 17.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്തായി. കൃഷ്ണ ദേവന്‍ 16 പന്തില്‍ 23, രാകേഷ് കെ.എ 27 പന്തില്‍ 22, റണ്‍സും നേടി. സീകോം സി.സി ആന്ധ്ര പ്രദേശിന് വേണ്ടി ക്ലമന്റ് രാജ് മോഹന്‍ 3 ഉം രാജ് കുമാര്‍, മഹീപ് കുമാര്‍ എന്നിവര്‍ രണ്ടും വീതം വിക്കറ്റ് ഉം നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സീകോം സി.സി ആന്ധ്ര പ്രദേശ് 11.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തില്‍ എത്തി. രാകേഷ് എ പുറത്താകാതെ 45 പന്തില്‍ 73 ഉം മഹീപ് കുമാര്‍ പുറത്താകാതെ 16 പന്തില്‍ 23 റണ്‍സും എടുത്തു. പ്രതിഭ സി.സി കൊല്ലത്തിന് വേണ്ടി വിജയ് എസ് വിശ്വനാഥ് 1 വിക്കറ്റ് നേടി.
ചാമ്പ്യന്‍മാര്‍ക്കും റണ്ണേഴ് സ് അപ്പിനുമുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കാദര്‍ തെരുവത്ത് നല്‍കി. പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് പ്രതിഭ സിസി കൊല്ലം ടീം അംഗം സച്ചിന്‍ പി.എസിന് കേരളാ ക്രിക്കറ്റ് അസ്സോസിയേഷന്‍ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍ നല്‍കി.
എമര്‍ജിംഗ് പ്ലയര്‍ അവാര്‍ഡ് ബ്ലും സി സി തമിഴ് നാട് ടീം അംഗം റിഹാന്‍ അലിക്ക് ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും കെ.സി.എ മെമ്പറുമായ ടി.എം ഇഖ് ബാല്‍ നല്‍കി. ബെസ്റ്റ് ബാറ്റ് സ് മാന്‍ അവാര്‍ഡ് സീകോം സി.സി ആന്ധ്ര പ്രദേശ് ടീം അംഗം രാകേഷ് എ ക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ നല്‍കി.
ബെസ്റ്റ് ബൗളര്‍ അവാര്‍ഡ് പ്രതിഭ സി.സി കൊല്ലം ടീം അംഗം വിജയ് എസ് വിശ്വനാഥന് സെക്രട്ടറി തളങ്കര നൗഫല്‍ നല്‍കി. പ്ലയര്‍ ഓഫ് ദി ഫൈനല്‍ അവാര്‍ഡ് സീകോം സി.സി ആന്ദ്ര പ്രദേശ് ടീം അംഗം ക്ലെമന്റ് രാജ് മോഹന് ട്രഷറര്‍ കെ.ടി നിയാസ് നല്‍കി, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ അവാര്‍ഡ് ബി.ക്കെ 55 തലശേരി ടീം അംഗം വരുണ്‍ നയനാര്‍ക്ക് വൈസ് പ്രസിഡണ്ട് സലാം ചെര്‍ക്കള നല്‍കി. ബെസ്റ്റ് ഫീല്‍ഡര്‍ അവാര്‍ഡ് ബ്ലൂം തമിഴ് നാട് ടീം അംഗം എസ്.പി വിനോദിന് ടൂര്‍ണമെന്റ് കമ്മിറ്റി ട്രഷറര്‍ ഇസ്തിഹാഖ് ഹുസൈന്‍ പൊക്കര നല്‍കി.
ഏപ്രില്‍ 16 നാണ് മത്സരങ്ങള്‍ ആരംഭിച്ചത്. മുന്‍ ഐ.പി.എല്‍ താരവും ഒമാനില്‍ നാഷണല്‍ ടീമുമായി മത്സരിക്കുന്ന കേരളാ ടിം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ധീനാണ് ടൂര്‍ണമെന്റ് ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നത്.
കേരള, കര്‍ണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, കൂടാതെ ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ പങ്കെടുത്ത 22 മികച്ച ടീമുകള്‍ ആണ് മത്സരത്തില്‍ പങ്കെടുത്തത്. കേരളത്തിലെ മികച്ച ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഒന്നാണ് 12 ദിവസങ്ങളിലായി നടന്ന് പോന്നത്.
ചാമ്പ്യന്‍സ്, റണ്ണേഴ് സ് അപ്പ് ടീമുകള്‍ക്ക് ട്രോഫിക്ക് പുറമെ രണ്ട് ലക്ഷം, ഒരു ലക്ഷം എന്നീ ക്യാഷ് പ്രൈസ് ഉം എല്ലാ മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫികള്‍ക്ക് പുറമെ 2500 രൂപ ക്യാഷ് പ്രൈസും കൂടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്, മികച്ച ബാറ്റ് സ് മാന്‍, മികച്ച ബൗളര്‍, മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ഫീല്‍ഡര്‍, എമര്‍ജിംഗ് പ്ലെയര്‍ എന്നിവര്‍ക്കും ട്രോഫിയും 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും നല്‍കി.