കലോത്സവ നഗരിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് യാത്രയയപ്പ്

Update: 2025-12-31 11:15 GMT

മൊഗ്രാല്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മധുസൂദനന് കലോത്സവ നഗരിയില്‍ മീഡിയാ ആന്റ് പബ്ലിസിറ്റി കമ്മിറ്റി യാത്രയയപ്പ് നല്‍കി. മീഡിയാ പവിലിയനില്‍ ചേര്‍ന്ന യോഗം എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മീഡിയാ കോ -ഓര്‍ഡിനേറ്റര്‍ കല്ലമ്പലം നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, ജെ. ജയറാം, പി.ടി. ബെന്നി, താജുദ്ദീന്‍ മൊഗ്രാല്‍, എം. മാഹിന്‍ മാസ്റ്റര്‍, സയ്യിദ് ഹാദി തങ്ങള്‍, റഷീദ് മൂപ്പന്റകത്ത്, അഷ്‌റഫ് പള്ളിയത്ത്, എസ്.എ അബ്ദുല്‍ റഹ്മാന്‍, ഫാത്തിമ ജാസ്മിന്‍, പി.പി. സായിന, റഫീദ ടീച്ചര്‍, റഹ്ത്ത് ടീച്ചര്‍, കഥാകാരന്‍ അനില്‍ നീലാംബരി എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എസ്.ടി.എയും യാത്രയയപ്പ് നല്‍കി. ഇന്ന് കലോത്സവ സമാപന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ പി.ടി.എ, മൊഗ്രാല്‍ പൗരാവലി എന്നിവ സംയുക്ത യാത്രയയപ്പ് നല്‍കും.

Similar News