മാനവ മൈത്രി കാത്ത് സൂക്ഷിക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് നിസ്തുലം-യഹ്‌യ തളങ്കര

Update: 2025-12-31 11:08 GMT

കുണിയ: ആദര്‍ശ വിശുദ്ധിയുടെ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം കുണിയയില്‍ ചരിത്രമാകുമെന്ന് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ടും ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയുമായ യഹ്‌യ തളങ്കര പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ കുണിയയിലെ സമസ്ത സമ്മേളന നഗരിയിലെ ജില്ലാ സ്വാഗത സംഘം ഓഫിസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത നേതാക്കള്‍ സ്വീകരിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ എടച്ചാക്കൈ, ഹനീഫ് ചെര്‍ക്കളം, സലാം കന്യപ്പാടി, ഹനീഫ ടി.ആര്‍, കെ.പി.അബ്ബാസ് കളനാട്, അഷ്‌റഫ് ബായാര്‍, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, റഷീദ് ഹാജി കല്ലിങ്കാല്‍, ഇബ്രാഹിം ബേരിക്ക, ഹനീഫ് കട്ടക്കാല്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഫറാസ് സി.എ, അസര്‍ സി.എ, യൂസുഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

സമസ്ത ജില്ലാ സ്വാഗത സംഘം ഓഫീസില്‍ നല്‍കിയ സ്വീകരണ സംഗമത്തില്‍ യഹ്‌യ തളങ്കര സംസാരിക്കുന്നു

Similar News