ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ്: ശ്രേയക്ക് സ്വര്‍ണം

Update: 2025-12-31 10:56 GMT

കാസര്‍കോട്: റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിശാഖപട്ടണത്ത് നടത്തിയ 63-ാ മത് ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ശ്രേയ ബാലഗോപാല്‍ സ്വര്‍ണ മെഡല്‍ നേടി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും ബംഗളൂരുവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഇതേ വിഭാഗത്തില്‍ ശ്രേയക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സഹോദരന്‍ ബി.ജി.ബാല്‍ ശ്രേയസ് സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആര്‍ട്ടിക്കിള്‍ഷിപ്പ് വിദ്യാര്‍ത്ഥിയായ ശ്രേയ റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അദര്‍ ഗെയിംസ് ടെക്‌നിക്കല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.ആര്‍. ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസര്‍ എല്‍. ഗീതയുടെയും മകളാണ്.

Similar News