INJURED | കാസര്‍കോട്ട് മദ്യശാലയിലുണ്ടായ വാക്കുതര്‍ക്കം; യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു
By : Online correspondent
Update: 2025-04-02 07:08 GMT
കാസര്‍കോട്: കാസര്‍കോട്ട് മദ്യശാലയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ബിയര്‍കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ബോവിക്കാനം കൊടവഞ്ചിയിലെ പ്രകാശന്‍(45) ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബോവിക്കാനത്തെ മുന്ന എന്ന മുനീറിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ഗീത ജംഗ്ഷനിലാണ് സംഭവം. ബാറില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുനീര്‍ റോഡില്‍ വെച്ച് പ്രകാശന്റെ ഷര്‍ട്ടിന് പിടിച്ചുനിര്‍ത്തി ബിയര്‍ കുപ്പി കൊണ്ട് തലക്കടിക്കുകയായിരുന്നു എന്നാണ് പരാതി.
രണ്ടാമതും അടിക്കുമ്പോള്‍ ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ അടി മൂര്‍ധാവില്‍ കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.