ആള്‍ താമസമില്ലാത്ത വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By : Sub Editor
Update: 2025-03-20 11:20 GMT
ബെള്ളൂര്‍: ആള്‍ താമസമില്ലാത്ത വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഐത്തനടുക്ക മണ്ണാപു കോളനിയിലെ മല്ലേശ(26)യാണ് മരിച്ചത്. കൂലിത്തൊഴിലാളിയാണ്. ഇന്നലെ രാവിലെ ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. തിരികെ വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും നടത്തിയ തിരച്ചിലില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ നിന്നും അല്‍പ്പം മാറിയുള്ള ആള്‍താമസമില്ലാത്ത വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാപുവിലെചോമന്റെയും രാജീവിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഹരീഷ്, ഗിരീഷ്, ലീലാവതി.