ACCIDENTAL DEATH | മൊഗ്രാലില്‍ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം
By : Online correspondent
Update: 2025-03-27 05:40 GMT
കുമ്പള: മൊഗ്രാലില്‍ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വസ്ത്ര വ്യാപാരിക്ക് ദാരുണാന്ത്യം. മൂസോടി പാടിയിലെ മുഹമ്മദ് -നഫീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസീസ് (48)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരോടെ മൊഗ്രാല്‍ ദേശീയ പാതയില്‍ അമിതവേഗതയില്‍ വന്ന ടെമ്പോ അസീസ് സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ അസീസിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കുമ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വസ്ത്ര വ്യാപാരിയാണ് അസീസ്. ഭാര്യ മുംതാസ്. മക്കള്‍ : അംന, ഷംന, ആയിഷ, മുഹമ്മദ് സവാല്‍.