FOUND DEAD | ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
By : Online correspondent
Update: 2025-03-29 05:12 GMT
ഉപ്പള: രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കര മഞ്ചേശ്വരം കാളിയമ്മ ക്ഷേത്രത്തിന് സമീപത്തെ പരേതനായ ജനാര്‍ദ്ദനന്റെ ഭാര്യ സുഗുണ(77)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സുഗുണയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ് സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സുഗുണ ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മക്കള്‍: പാണ്ഡുരംഗ ആചാരി, നാഗേഷ്, ഭാവിശങ്കര്‍.