രാജസ്ഥാനിൽ വാഹനാപകടം: പ്രധാനമന്ത്രിയുടെ എസ്.പി.ജി അംഗമായ കാസര്‍കോട് സ്വദേശി മരിച്ചു
By : Online Desk
Update: 2025-09-17 10:14 GMT
കാസര്‍കോട്: രാജസ്ഥാനിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സുരക്ഷ സേന അംഗം ഷിന്‍സ് മോന്‍ തലച്ചിറ അന്തരിച്ചു. 45 വയസ്സായിരുന്നു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശിയാണ്. മാണിക്കുട്ടിയുടെയും ഗ്രേസിയുടെയും മകനായ ഷിന്‍സ് 23 വര്‍ഷമായി എസ്.പി.ജിയില്‍ ആയിരുന്നു. ഭാര്യ ജെസ്മി (നഴ്‌സ് ഉദയഗിരി കണ്ണൂര്‍), മക്കള്‍ ഫിയോണ ഫെബിന്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും