DEATH | വിഷം അകത്തുചെന്ന് വയോധികന്‍ മരിച്ചു

Update: 2025-04-03 05:48 GMT

ആദൂര്‍: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. അഡൂര്‍ കാട്ടിപ്പാറ പുതുച്ചേരിയിലെ എ. മാധവന്‍നായര്‍(79) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് മാധവന്‍ നായരെ വീട്ടിനകത്ത് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ചെര്‍ക്കളയിലെ ആസ് പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഭാര്യ: മുങ്ങത്ത് സരോജിനി. മക്കള്‍: എം ശ്രീജ, എം രതീഷ്. മരുമക്കള്‍: രാജന്‍ മാനടുക്കം, ടി പ്രിയ. സഹോദരി :കമ്മാടത്തുവമ്മ(നെച്ചിപ്പടുപ്പ്).

Similar News