ബുള്ളറ്റ് ബൈക്ക് ഓടിക്കുന്നതിനിടെ പതിനാറുകാരന്‍ പിടിയില്‍; പിതാവിനെതിരെ കേസ്

നെല്ലിക്കട്ടയിലെ ബി.എ അഷ്‌റഫിനെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്;

Update: 2025-09-16 05:02 GMT

ബദിയടുക്ക: പതിനാറുകാരന്‍ ഓടിച്ചുപോകുകയായിരുന്ന ബുള്ളറ്റ് പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നെല്ലിക്കട്ടയില്‍ ബദിയടുക്ക പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ നെല്ലിക്കട്ടയില്‍ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ വാഹനം ഓടിച്ചുവന്നത് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് വ്യക്തമായി.

പൊലീസ് ചോദിച്ചപ്പോള്‍ പിതാവാണ് ബുള്ളറ്റ് ഓടിക്കാന്‍ നല്‍കിയതെന്ന് കുട്ടി വെളിപ്പെടുത്തി. ഇതോടെ പതിനാറുകാരന്റെ പിതാവ് നെല്ലിക്കട്ടയിലെ ബി.എ അഷ്റഫിനെ(44)തിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Similar News