CASE FIELD | 17 കാരിയെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ പതിനേഴുകാരനെതിരെ കേസ്; പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവും പ്രതിയായി
കുമ്പള: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 17 കാരനായ വിദ്യാര്‍ത്ഥിക്കെതിരെയും ഇതേ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് യുവാവിനെതിരെയും കുമ്പള പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണ്.
ഞാന്‍ പറയുന്നത് പോലെ അനുസരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനിയെ ഭീഷിണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.പെണ്‍കുട്ടി പല പ്രാവശ്യം ഒഴിഞ്ഞു മാറി നടന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ മോര്‍ഫ് ചെയ്ത് കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് ഒരു യുവാവിനെതിരെയും കുമ്പള പൊലീസ് കേസെടുക്കുകയായിരുന്നു.